Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Name Change

കേ​ര​ള ഇ​നി കേ​ര​ളം ആ​കും; പേ​രു​മാ​റ്റ ബി​ൽ ഇ​ന്ന് ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും

ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​ഘ​ട​ന​യു​ടെ ഒ​ന്നാം ഷെ​ഡ്യൂ​ളി​ൽ കേ​ര​ള എ​ന്ന​ത് കേ​ര​ള​മാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള ബി​ൽ ഇ​ന്ന് ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യാ​ണ് ബി​ൽ അ​വ​ത​രി​പ്പി​ക്കു​ക. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ചേ​ർ​ന്ന കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ​യോ​ഗം ഈ ​പേ​രു​മാ​റ്റ​ത്തി​ന് ഔ​ദ്യോ​ഗി​ക അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു.

2024 ജൂ​ൺ 24ന് ​കേ​ര​ള നി​യ​മ​സ​ഭ പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഈ ​ന​ട​പ​ടി. ബി​ൽ നി​യ​മ​മാ​യി മാ​റു​മ്പോ​ൾ സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ലെ​ല്ലാം കേ​ര​ള എ​ന്ന​ത് കേ​ര​ളം എ​ന്ന് മാ​റ​പ്പെ​ടും. സ്വാ​ത​ന്ത്ര്യ സ​മ​ര​കാ​ലം മു​ത​ൽ ഐ​ക്യ കേ​ര​ളം രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 1956 ന​വം​ബ​ർ ഒ​ന്നി​നാ​ണ് കേ​ര​ളം സം​സ്ഥാ​നം രൂ​പീ​കൃ​ത​മാ​യ​ത്. എ​ന്നാ​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ ഒ​ന്നാം പ​ട്ടി​ക​യി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ പേ​ര് കേ​ര​ള എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഈ ​പോ​രാ​യ്മ പ​രി​ഹ​രി​ച്ചാ​ണ് ഇ​പ്പോ​ൾ ഔ​ദ്യോ​ഗി​ക​മാ​യി പേ​ര് കേ​ര​ളം എ​ന്ന് മാ​റ്റു​ന്ന​ത്.

National

പേര് മാറ്റം ചരിത്രം; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് സാംസ്‌കാരിക നായകര്‍ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി സംസ്ഥാനത്തിന്‍റെ പേര് ഔദ്യോഗികമായി 'കേരള' എന്നതില്‍ നിന്നും 'കേരളം'എന്നാക്കി മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് നന്ദി അറിയിക്കാന്‍ കേരളത്തിലെ പ്രമുഖ സാംസ്‌കാരിക നായകര്‍ ഡല്‍ഹിയിലെത്തി. മലയാളത്തിന്‍റെ പ്രിയ കവി വി. മധുസൂദനന്‍ നായര്‍, ശ്രീകുമാരന്‍ തമ്പി, ജോര്‍ജ് ഓണക്കൂര്‍ എന്നിവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ട് നന്ദി അറിയിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്തിന്‍റെ പേര് മലയാളത്തനിമയോടെ 'കേരളം' എന്ന് പുനര്‍നാമകരണം ചെയ്തതില്‍ ഇവര്‍ പ്രധാനമന്ത്രിയോട് കേരളത്തിന്‍റെ നന്ദി അറിയിച്ചു.

സംസ്ഥാനത്തിന്‍റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ  നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നിയമസഭയില്‍ ഐകകണ്‌ഠേന പ്രമേയം പാസാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. ഈ പ്രമേയത്തിന് പിന്തുണയുമായി ബിജെപി നേതാക്കളും രംഗത്തെത്തി. തുടര്‍ന്നാണ് കേന്ദ്ര മന്ത്രിസഭ ഇതിന് ഔദ്യോഗിക അംഗീകാരം നല്‍കിയത്.

'മലയാള ഭാഷയ്ക്കും സംസ്‌കാരത്തിനും അര്‍ഹമായ പരിഗണന നല്‍കിക്കൊണ്ട് 'കേരളം' എന്ന പേര് ഔദ്യോഗികമാക്കിയത് ചരിത്രപരമായ തീരുമാനമായാണ് സാംസ്കാരിക കേരളം വിലയിരുത്തിയത്.

 

Kerala

സം​സ്ഥാ​ന​ത്തി​ന്റെ പേ​ര് 'കേ​ര​ളം' എ​ന്നാ​ക്കി​യ നീ​ക്കം: ത​ർ​ക്കം മു​റു​കു​ന്നു, മ​ല​യാ​ളി​ക​ളെ എ​ന്ത് വി​ളി​ക്ക​ണ​മെ​ന്ന് ത​രൂ​ർ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ പേ​ര് ഔ​ദ്യോ​ഗി​ക​മാ​യി 'കേ​ര​ളം' എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ത്തി​ന് പി​ന്നാ​ലെ സാമൂഹിക മാധ്യമങ്ങളിൽ തർ‌ക്കം മുറുകുന്നു. കോൺഗ്രസ് നേതാവ് ശശി തരൂരാണ് പു​തി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നത്. സം​സ്ഥാ​ന​ത്തി​ന്‍റെ പേ​ര് മാ​റ്റി​യാ​ൽ മ​ല​യാ​ളി​ക​ളെ ഇം​ഗ്ലീ​ഷി​ൽ എ​ന്ത് വി​ളി​ക്കു​മെ​ന്ന ചോ​ദ്യ​മാ​ണ് അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ചത്. ​

നി​ല​വി​ൽ കേ​ര​ള​ത്തി​ലു​ള്ള​വ​രെ 'കേ​ര​ളൈ​റ്റ്' എ​ന്നാ​ണ് ഇം​ഗ്ലീ​ഷി​ൽ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ പേ​ര് 'കേ​ര​ളം' എ​ന്നാ​ക്കി മാ​റ്റു​മ്പോ​ൾ ഇ​ത് 'കേ​ര​ള​മൈ​റ്റ്' എ​ന്നോ 'കേ​ര​ള​മി​യ​ൻ' എ​ന്നോ മാ​റ്റേ​ണ്ടി വ​രു​മോ എ​ന്ന് ത​രൂ​ർ ചോ​ദി​ക്കു​ന്നു. ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഈ ​ഭാ​ഷാ​പ​ര​മാ​യ സം​ശ​യം പ​ങ്കു​വെ​ച്ച​ത്.

ഭ​ര​ണ​ഘ​ട​ന​യു​ടെ ഒ​ന്നാം ഷെ​ഡ്യൂ​ളി​ൽ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ പേ​ര് 'കേ​ര​ളം' എ​ന്ന് തി​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. മ​ല​യാ​ള ഭാ​ഷ​യി​ൽ 'കേ​ര​ളം' എ​ന്നാ​ണ് പ​റ​യു​ന്ന​തെ​ങ്കി​ലും മ​റ്റ് ഭാ​ഷ​ക​ളി​ൽ ഇ​ത് ഇ​പ്പോ​ഴും 'കേ​ര​ള' എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​വ്യ​ത്യാ​സം ഒ​ഴി​വാ​ക്കി എ​ല്ലാ ഭാ​ഷ​ക​ളി​ലും 'കേ​ര​ളം' എ​ന്നാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

എ​ന്നാ​ൽ, പേ​ര് മാ​റ്റം കൊ​ണ്ടു​വ​രു​മ്പോ​ൾ ഇം​ഗ്ലീ​ഷി​ലെ പ്ര​യോ​ഗ​ങ്ങ​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​കു​മെ​ന്ന് ഒ​രു വി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ത​രൂ​രി​ന്‍റെ പോ​സ്റ്റി​ന് താ​ഴെ നി​ര​വ​ധി പേ​രാ​ണ് വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. 'മ​ല​യാ​ളി' എ​ന്ന വാ​ക്ക് ത​ന്നെ ഇം​ഗ്ലീ​ഷി​ലും ഉ​പ​യോ​ഗി​ച്ചാ​ൽ പോ​രേ എ​ന്ന് ചി​ല​ർ ചോ​ദി​ക്കു​മ്പോ​ൾ, പേ​ര് മാ​റ്റം അ​നാ​വ​ശ്യ​മാ​ണെ​ന്ന് വാ​ദി​ക്കു​ന്ന​വ​രും കു​റ​വ​ല്ല.

കേ​ര​ള എ​ന്നു​ള്ള പ്ര​യോ​ഗം കേ​ര​ളം എ​ന്നാ​ക്കി എ​ന്ന് ക​രു​തി കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടേ പേ​ര് ഇം​ഗ്ലീ​ഷി​ൽ ഹൈ​ക്കോ​ർ​ട്ട് ഓ​ഫ് കേ​ര​ള എ​ന്നു ത​ന്നെ തു​ട​രു​മെ​ന്നാ​ണ് നി​യ​മ​വ​ദ​ഗ്ധ​ർ ന​ൽ​കു​ന്ന വി​വ​രം. ഹൈ​ക്കോ​ട​തി​യു​ടെ പേ​ര് മാ​റ്റ​ണ​മെ​ങ്കി​ൽ അ​തി​ന് പ്ര​ത്യേ​കം നി​യ​മം പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​ക്ക​ണ​മെ​ന്നും നി​യ​മ​വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സംസ്ഥാനത്തിന്‍റെ പേരുമാറ്റം അതിന്‍റെ ഐഡന്‍റിറ്റിയുടെ പ്രശ്നമാണ് അതൊരു സ്പെല്ലിംഗ് മത്സരം ആക്കേണ്ടതില്ലെന്നുമാണ് സിപിഎം രാജ്യസഭാംഗം ജോൺബ്രിട്ടാസ് പ്രതികരിച്ചത്. 

Business

പഴയ കാർ ഇൻഷ്വറൻസ് പേരു മാറ്റാതിരുന്നാൽ ഉണ്ടാകുന്ന 8 അപകടങ്ങൾ

പഴയ കാർ വാങ്ങുന്നത് നല്ല തീരുമാനമാണെന്നു പലരും കരുതുന്നു. കാരണം ഇതു ചെലവ് കുറവാണ്, കാത്തിരിപ്പ് കാലാവധി ഇല്ല, ഉടൻ ഓടിക്കാൻ കഴിയുന്ന വാഹനം ലഭിക്കുന്നു. എന്നാൽ, ആ സന്തോഷം കുറയുമ്പോൾ ഒരു പ്രധാന ഉത്തരവാദിത്വം പലപ്പോഴും മറക്കപ്പെടുന്നു. അതാണ് ഉപയോഗിച്ച കാർ ഇൻഷ്വറൻസ് പുതിയ ഉടമയുടെ പേരിലേക്ക് മാറ്റുന്നത്.

വാഹനത്തിന്‍റെ ഉടമസ്ഥാവകാശം മാറ്റിയാൽ ഇൻഷ്വറൻസ് പോളിസിയും സ്വയം മാറ്റപ്പെടുമെന്നു പലർക്കും തെറ്റിദ്ധാരണയുണ്ട്. എന്നാൽ, യാഥാർഥ്യം അങ്ങനെ അല്ല. ഇൻഷ്വറൻസ് പോളിസി ഔദ്യോഗികമായി പുതിയ ഉടമയുടെ പേരിലേക്കു മാറ്റുന്നതുവരെ അതു പഴയ ഉടമയുമായി ബന്ധപ്പെട്ടുതന്നെ തുടരും. എല്ലാ ഇൻഷ്വറൻസ് ആനുകൂല്യങ്ങളും പഴയ ഉടമയ്ക്കാണ് ലഭിക്കുക.
ഉപയോഗിച്ച കാർ ഇൻഷ്വറൻസ് സമയത്തു മാറ്റാതെ വിട്ടാൽ നിങ്ങൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെയാണ് ഈ കുറിപ്പിൽ വിശദീകരിക്കുന്നത്.

ഉപയോഗിച്ച കാർ ഇൻഷ്വറൻസ് മാറ്റാതിരുന്നാൽ
നിങ്ങൾ നേരിടേണ്ടി വരുന്ന 8 പ്രശ്നങ്ങൾ

കാർ ഇൻഷുറൻസിന്‍റെ പ്രധാന ലക്ഷ്യം വാഹനം കേടുപാടുകൾ സംഭവിച്ചാൽ സാമ്പത്തിക സഹായം നൽകുന്നതാണ്. നിങ്ങൾ ഒരു പഴയ കാർ വാങ്ങുമ്പോൾ കാർ ഇൻഷുറൻസ് മാറ്റം നടത്താതിരുന്നാൽ, മാനസികമായും സാമ്പത്തികമായും വലിയ സമ്മർദം നേരിടേണ്ടിവരും. അത്തരത്തിൽ ഇൻഷ്വറൻസ് കമ്പനി ഒരു രൂപ പോലും കവർറേജായി നൽകില്ല.

1. അപകടസമയത്ത് ക്ലെയിം നിഷേധം

 നിങ്ങളുടെ കാർ അപകടത്തിൽപ്പെടുകയും ഇൻഷ്വറൻസ് ഇപ്പോഴും പഴയ ഉടമയുടെ പേരിലായിരിക്കുകയുമെങ്കിൽ, ക്ലെയിം ഉടൻ തന്നെ നിഷേധിക്കപ്പെടാം. ഇൻഷ്വറൻസ് കമ്പനികൾ പോളിസി ഉടമയുടെ പേര് വാഹനത്തിന്‍റെ രജിസ്റ്റർ ചെയ്ത ഉടമയുമായി പൊരുത്തപ്പെടണമെന്ന് ആവശ്യപ്പെടുന്നു.
നിങ്ങൾ കാർ ഇൻഷ്വറൻസ് നിങ്ങളുടെ പേരിലേക്കു മാറ്റാത്ത പക്ഷം, ക്ലെയിം തീർപ്പാക്കുന്ന സമയത്ത് വാഹനത്തിന്‍റെ ഉടമസ്ഥാവകാശം തെളിയിക്കാൻ കഴിയില്ല. അങ്ങനെ വന്നാൽ അറ്റകുറ്റപ്പണി ചെലവ്, നാശനഷ്ടം, ടോയിംഗ് ചാർജ് എന്നിവ എല്ലാം നിങ്ങളുടെ പോക്കറ്റിൽനിന്നുതന്നെ നൽകേണ്ടിവരും. നിങ്ങളുടെ ഭാഗത്ത് തെറ്റ് ഇല്ലെങ്കിലും ഈ ചെലവ് ഒഴിവാക്കാൻ കഴിയില്ല.

2. മൂന്നാംപക്ഷ നാശനഷ്ടങ്ങൾക്കു പൂർണ ഉത്തരവാദിത്വം

നിങ്ങൾ വാങ്ങിയ കാർ മറ്റൊരാളുടെ സ്വത്തിനെ കേടുപാടുകൾ വരുത്തുകയോ ഒരാളെ പരിക്കേൽപ്പിക്കുകയോ ചെയ്താൽ, അതിന്‍റെ മുഴുവൻ ഉത്തരവാദിത്വവും നിങ്ങൾക്കായിരിക്കും. ഇൻഷ്വറൻസ് പഴയ ഉടമയുടെ പേരിലായതിനാൽ ഇൻഷ്വറൻസ് കമ്പനി ഒരു കവർറേജും നൽകില്ല. എല്ലാ ചെലവും നിങ്ങൾതന്നെ അടയ്ക്കേണ്ടിവരും.

3. സാധുവായ ഇൻഷ്വറൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനു നിയമപ്രശ്നങ്ങൾ

ഇൻഷ്വറൻസ് നിങ്ങളുടെ പേരിലേക്കു മാറ്റാതെ വാഹനം ഓടിക്കുന്നത് നിയമലംഘനമാണ്. പോളിസിയിൽ പഴയ ഉടമയുടെ പേരു മാത്രമേ ഉണ്ടാകൂ. നിങ്ങളുടെ പേര് നിയമപരമായ ഉടമയായി കണക്കാക്കില്ല.
ട്രാഫിക് അധികൃതർ ഇതിനെ ഇൻഷ്വറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നതായി കാണും. ഇതിന്‍റെ ഫലമായി പിഴ ചുമത്തുകയോ വാഹനം പിടിച്ചെടുക്കുകയോ ചെയ്യാം.

4. അഡ് ഓണുകളും അധിക സുരക്ഷയും ലഭിക്കില്ല

സീറോ ഡിപ്രിഷിയേഷൻ കാർ ഇൻഷുറൻസ് കവർ, എൻജിൻ സംരക്ഷണം, റോഡ്സൈഡ് സഹായം, റിട്ടേൺ ടു ഇൻവോയ്സ് തുടങ്ങിയ അഡ് ഓൺ ആനുകൂല്യങ്ങൾ ലഭിക്കാൻ കാർ ഇൻഷ്വറൻസ് പുതിയ ഉടമയുടെ പേരിലേക്ക് മാറ്റണം. ഉടമസ്ഥാവകാശ ഇൻഷ്വറൻസ് മാറ്റം നടത്തുമ്പോൾ മാത്രമാണ് ഇൻഷ്വറൻസ് കമ്പനി ഈ അധിക സൗകര്യങ്ങൾ അനുവദിക്കുക.
അപകടങ്ങൾ സംഭവിക്കുമ്പോഴും വലിയ തകരാറുകൾ ഉണ്ടാകുമ്പോഴും ഈ അഡ് ഓണുകൾ വളരെ സഹായകരമാണ്. അറ്റകുറ്റപ്പണി ചെലവും ഭാഗങ്ങൾ മാറ്റുന്നതിനുള്ള ചെലവും കുറയ്ക്കാൻ ഇവ സഹായിക്കും.

5. നോ ക്ലെയിം ബോണസ് ആനുകൂല്യം നഷ്ടപ്പെടുക

ക്ലെയിം ഇല്ലാതെ തുടർച്ചയായി വർഷങ്ങൾ പൂർത്തിയാക്കിയതിന് ലഭിക്കുന്ന ഒരു ആനുകൂല്യമാണ് നോ ക്ലെയിം ബോണസ്. ഇത് ഇൻഷ്വറൻസ് പ്രീമിയം വലിയ തോതിൽ കുറയ്ക്കുന്നു. ഉപയോഗിച്ച കാർ ഇൻഷ്വറൻസ് മാറ്റം വൈകിക്കുകയോ അവഗണിക്കുകയോ ചെയ്താൽ, ഈ ആനുകൂല്യം തുടർന്നു ഉപയോഗിക്കുന്ന അവകാശം നിങ്ങൾക്കു നഷ്ടപ്പെടാം. അതിലും മോശമായി, പഴയ ഉടമ അത് തന്‍റെ പുതിയ കാറിനായി ഉപയോഗിച്ചേക്കാം. പിന്നീട് നിങ്ങൾക്കു കൂടുതൽ പ്രീമിയം അടയ്ക്കേണ്ടിവരും.

6. സാധാരണ ട്രാഫിക് പരിശോധനകളിൽ പിഴ

സാധാരണ റോഡ് പരിശോധനകളിൽ ട്രാഫിക് പോലീസ് ഇൻഷ്വറൻസ് രേഖകൾ സ്ഥിരമായി പരിശോധിക്കും. ഇൻഷ്വറൻസിൽ പഴയ ഉടമയുടെ പേര് കാണിച്ചാൽ അത് അസാധുവായ കവർറേജായി കണക്കാക്കും. ഇതിന്‍റെ ഫലമായി ഉടൻതന്നെ പിഴ ചുമത്താം. ഇത്തരം ലംഘനങ്ങൾ ആവർത്തിച്ചാൽ പിഴ വർധിക്കാനും ഡ്രൈവിംഗ് ലൈസൻസ് രേഖയെ ബാധിക്കാനും സാധ്യതയുണ്ട്.

7. നാശനഷ്ടങ്ങൾക്ക് ശേഷം ഉയർന്ന അറ്റകുറ്റപ്പണി ചെലവ്

ചെറിയ അറ്റകുറ്റപ്പണികൾക്കുപോലും ഇന്നത്തെ വിലകൂടിയ സ്പെയർ പാർട്സും ആധുനിക വാഹന സാങ്കേതികവിദ്യകളും കാരണം വലിയ തുക ചെലവാകാം. ഇൻഷ്വറൻസ് മാറ്റം നടത്തിയില്ലെങ്കിൽ കാഷ്‌ലെസ് ക്ലെയിം അല്ലെങ്കിൽ റീഇംബഴ്‌സ്‌മെന്‍റ് ക്ലെയിം നൽകാനുള്ള അവകാശം നിങ്ങൾക്കു നഷ്ടപ്പെടും.
അങ്ങനെ വന്നാൽ സ്വന്തം സേവിംഗ്സിൽനിന്നു പണം നൽകുകയോ ലോൺ എടുക്കുകയോ അറ്റകുറ്റപ്പണി വൈകിക്കുകയോ ചെയ്യേണ്ടിവരും. ഇൻഷ്വറൻസ് മാറ്റം വൈകുന്നത് പലപ്പോഴും പോളിസിയുടെ ചെലവിനേക്കാൾ കൂടുതൽ നഷ്ടം ഉണ്ടാക്കാം.

8. അസാധുവായ ഇൻഷ്വറൻസ് കാരണം ആർസി മാറ്റത്തിൽ വൈകൽ

ആർസി മാറ്റത്തിനായി സാധുവായ ഇൻഷ്വറൻസ് പോളിസി നിർബന്ധമാണ്. പോളിസി കാലഹരണപ്പെട്ടതായിരുന്നാൽ അല്ലെങ്കിൽ ഇപ്പോഴും വിൽപ്പനക്കാരന്‍റെ പേരിലായിരുന്നാൽ, ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതുവരെ ആർടിഒ നിങ്ങളുടെ അപേക്ഷ തടഞ്ഞുവയ്ക്കാം. ഈ വൈകൽ കാരണം ഉടമസ്ഥാവകാശ മാറ്റം നിയമപരമായി പൂർത്തിയാക്കാനും കാർ വീണ്ടും വിറ്റഴിക്കാനും ലോൺ ക്ലിയറൻസ് അല്ലെങ്കിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അപേക്ഷിക്കാനും കഴിയാതെ വരാം.

ഉപയോഗിച്ച കാർ ഇൻഷ്വറൻസ് സമയത്ത് മാറ്റുന്നത് ഇനി ഒരു ചെറിയ കാര്യമല്ല. ഇതു നിങ്ങളുടെ സാമ്പത്തിക സുരക്ഷയും നിയമാവകാശങ്ങളും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളും സംരക്ഷിക്കുന്നു. ഈ പ്രക്രിയ അവഗണിച്ചാൽ ചെലവും മാനസിക സമ്മർദവും മാത്രമേ കൂടുകയുള്ളൂ. പുതിയ വാഹന ഉടമയായതിനാൽ ആർസി മാറ്റുന്നതിനു തുല്യമായ പ്രാധാന്യത്തോടെ ഇൻഷ്വറൻസ് വിവരങ്ങൾ പുതുക്കണം. കുറച്ച് സമയം മാറ്റ നടപടികൾ പൂർത്തിയാക്കാൻ ചെലവഴിക്കൂ. അങ്ങനെ ഓരോ കിലോമീറ്ററും മനസിന്‍റെ സമാധാനത്തോടെ യാത്ര ചെയ്യാം.

(അഡ്വറ്റോറിയൽ മാറ്റർ)

കൂടുതൽ വിവരങ്ങൾക്ക്: 

https://www.freepik.com/

National

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പേര് മാറ്റണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി; 'അനാവശ്യ ഹര്‍ജി'യെന്ന് വിമര്‍ശനം

ന്യൂഡല്‍ഹി: ഭാരതത്തിന്റെ ദേശീയ ക്രിക്കറ്റ് ടീമിനെ 'ടീം ഇന്ത്യ' എന്ന് വിളിക്കുന്നത് തടയണമെന്നും പേര് മാറ്റണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇത്തരം അനാവശ്യ ഹര്‍ജികള്‍ നല്‍കി കോടതിയുടെ സമയം കളയരുതെന്ന് കോടതി ഹര്‍ജിക്കാരന് മുന്നറിയിപ്പ് നല്‍കി.

ബിസിസിഐ ഒരു സ്വകാര്യ സംഘടനയാണെന്നും അത് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയല്ലെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. അതിനാല്‍ ബിസിസിഐ തിരഞ്ഞെടുക്കുന്ന ടീമിനെ 'ടീം ഇന്ത്യ' എന്ന് വിളിക്കുന്നത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും ദേശീയ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

'ലോകമെമ്പാടും കളിച്ച് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ടീം ഇന്ത്യയെ പ്രതിനിധീകരിക്കുന്നില്ല എന്ന് എങ്ങനെ പറയാനാകും?' എന്ന് കോടതി ചോദിച്ചു. ഗവണ്‍മെന്റ് അല്ലാത്ത ഏതെങ്കിലും സ്വകാര്യ ക്ലബ്ബാണ് ഈ പേര് ഉപയോഗിക്കുന്നതെങ്കില്‍ സര്‍ക്കാരിന് പരാതി നല്‍കാമെന്നും എന്നാല്‍ ഇത് തികച്ചും അനാവശ്യമായ വാദമാണെന്നും കോടതി നിരീക്ഷിച്ചു.

നേരത്തെ ഡല്‍ഹി ഹൈക്കോടതിയും ഈ ഹര്‍ജി തള്ളിയിരുന്നു. ഹൈക്കോടതി ഹര്‍ജിക്കാരന് പിഴ ചുമത്തേണ്ടതായിരുന്നുവെന്നും എങ്കില്‍ സുപ്രീംകോടതി വരെ ഈ പരാതി എത്തില്ലായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.ഹര്‍ജിക്കാരന് 10 ലക്ഷം രൂപ പിഴ ചുമത്താന്‍ കോടതി ആദ്യം ആലോചിച്ചുവെങ്കിലും വക്കീലിന്റെ അഭ്യര്‍ത്ഥന പ്രകാരം പിഴ ഒഴിവാക്കി. എങ്കിലും ഇത്തരം ഹര്‍ജികള്‍ ഭാവിയില്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

National

ഡ​ൽ​ഹി​യു​ടെ പേ​ര് ഇ​ന്ദ്ര​പ്ര​സ്ഥ എ​ന്നാ​ക്ക​ണം; അ​മി​ത് ഷാ​യ്ക്ക് ക​ത്ത​യ​ച്ച് ബി​ജെ​പി എം​പി

ന്യൂ​ഡ​ൽ​ഹി∙ ദേ​ശീ​യ ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യു​ടെ പേ​ര് ഇ​ന്ദ്ര​പ്ര​സ്ഥ എ​ന്നാ​ക്കി മാ​റ്റ​ണ​മെ​ന്ന് ബി​ജെ​പി എം​പി പ്ര​വീ​ൺ ഖ​ണ്ഡേ​വാ​ൽ . ഇ​തു​സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് പ്ര​വീ​ൺ ഖ​ണ്ഡേ​വാ​ൽ ക​ത്ത് അ​യ​ച്ചി​ട്ടു​ണ്ട്.

ന​മ്മു​ടെ പാ​ര​മ്പ​ര്യ​ത്തി​ലേ​ക്കു തി​രി​ച്ചു​പോ​ക​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ത്ത് അ​യ​ച്ചി​രി​ക്കു​ന്ന​ത്. മ​ഹാ​ഭാ​ര​ത​ത്തി​ൽ പാ​ണ്ഡ​വ​രു​ടെ ത​ല​സ്ഥാ​ന​മാ​യി​രു​ന്നു ഇ​ന്ദ്ര​പ്ര​സ്ഥ. പാ​ണ്ഡ​വ​രു​ടെ പ്ര​തി​മ​ക​ൾ ത​ല​സ്ഥാ​ന​ത്ത് സ്ഥാ​പി​ക്ക​ണ​മെ​ന്നും ഖ​ണ്ഡേ​വാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ടാ​ഴ്ച മു​ൻ​പ് വി​ശ്വ ഹി​ന്ദു പ​രി​ഷ​തും (വി​എ​ച്ച്പി) ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ഡ​ൽ​ഹി സാം​സ്കാ​രി​ക മ​ന്ത്രി ക​പി​ൽ മി​ശ്ര​യ്ക്ക് ക​ത്ത് അ​യ​ച്ചി​രു​ന്നു.

ഡ​ൽ​ഹി​യു​ടെ പേ​ര് ഇ​ന്ദ്ര​പ്ര​സ്ഥ എ​ന്നാ​ക്ക​ണ​മെ​ന്നു മാ​ത്ര​മ​ല്ല, ഇ​ന്ദി​രാ ഗാ​ന്ധി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പേ​ര് ഇ​ന്ദ്ര​പ്ര​സ്ഥ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം എ​ന്നാ​ക്ക​ണം, ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പേ​ര് ഇ​ന്ദ്ര​പ്ര​സ്ഥ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നു മാ​റ്റ​ണം, ഷാ​ജ​ഹാ​ൻ​ബാ​ദ് ഡെ​വ​ല​പ്മെ​ന്‍റ് ബോ​ർ​ഡ് ഇ​ന്ദ്ര​പ്ര​സ്ഥ ഡെ​വ​ല​പ്മെ​ന്‍റ് ബോ​ർ​ഡ് എ​ന്നാ​ക്കി പേ​രു​മാ​റ്റ​ണ​മെ​ന്നും വി​എ​ച്ച്പി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Latest News

Corehub Up